പുസ്തക പ്രകാശനം എന്റെ പ്രണയ കവിതകൾ ജീവേഷ് എം
രാമപുരം ജെംസ് ആർട്സ് And സയൻസ് കോളേജ് വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിവന്ന പരിപാടികൾക്ക് 24/6/22 ന് സമാപനമായി രാവിലെ നടന്ന ചടങ്ങിൽ ജീവേഷ്.എം എന്ന അധ്യാപകൻ്റെ എൻ്റെ പ്രണയ കവിതകൾ എന്ന കവിതാ സമാഹാരം ചലച്ചിത്ര ഗാന രചയിതാവ് ശ്രീ. ബി.കെ . ഹരി നാരായണൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.നവിൻ മോഹൻ പുസ്തകം ഏറ്റുവാങ്ങി. അധ്യാപിക ശീതൾ .പി പുസ്തക പരിചയം നിർവഹിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ചീഫ് ലൈബ്രേറിയൻ സ്മിതാ പ്രമോദ് രാമപുരത്തിൻ്റെ വായനയിലേക്കൊരു ക്ലിക്ക് എന്ന കഥാ സമാഹാരം ,കേളേജ് ചെയർമാൻ ബഹു . മഞ്ഞളാം കുഴി അലി, MLA പ്രകാശനം ചെയ്തു. കോളേജിൻ്റെ അക്കാദമിക് And റിസർച്ച് ഡയറക്ടർ ഡോ ബാലഗോപാലൻ ഉണ്ണി പുസ്തകം ഏറ്റുവാങ്ങി, പ്രശസ്ത എഴുത്തുകാരൻ ശ്രീ. സുരേഷ് തെക്കീട്ടിൽ പുസ്തക പരിചയം നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഡോ. ജബ്ബാറും, സമാപന സമ്മേളനത്തിൽ കോളേജ് ഡയറക്ടർ P. T ഹംസ മാസ്റ്ററും അധ്യക്ഷത വഹിച്ചു. പുതിയ ലൈബ്രറിയിലേക്കു ള്ള പുസ്തക ശേഖരണത്തിൻ്റെ ഭാഗമായ പുസ്തക തൊട്ടിലിൻ്റെ ഉദ്ഘാടനം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മുക്കുൽസു ചക്കച്ചൻ നിർവ്വഹിച്ചു. ആദ്യ സംഭാവന ഡോ.ബാലഗോപാലൻ ഉണ്ണി നൽകി. ചടങ്ങിൽ പത്മശ്രീ സത്യനാരായണൻ മുണ്ടൂർ സന്ദേശം അറിയിച്ചു. ജയശ്രീ, മുഹമ്മദ് അഷറഫ്, ഗോപിനാഥ് പുലരി, റിഹാസ് പുലാമന്തോൾ, മൂസക്കുട്ടി മാസ്റ്റർ, സ്മിതാ പ്രമോദ് രാമപുരം, ജീവേഷ്.എം എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.
gemscollege.in © Copyright 2019. All Rights Reserved.