വായന വാരോഘോഷം
വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി ജെംസ് ആർട്സ് And സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ആശയങ്ങൾ പുസ്തകങ്ങൾ ആവുമ്പോൾ എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരിയും, മാക്ബത്ത് പബ്ലിഷേസ് ചെയർമാനുമായ എം.എ . ഷഹനാസ് സെമിനാർ അവതരിപ്പിച്ചു. തുടർന്ന് വായന മരിക്കുന്നില്ല എന്ന വിഷയത്തെ ആസ്പദമാക്കി റിഹാസ് പുലാമന്തോൾ സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഷറഫ് അധ്യക്ഷനായ ചടങ്ങിൽ സ്പെഷൽ ഓഫീസർ ഗോപിനാഥ് പുലരി,സ്റ്റാഫ് സെക്രട്ടറി ജയശ്രീ, ചീഫ് ലൈബ്രേറിയൻ സ്മിത പ്രമോദ് ശീതൾ, സുബീഷ് ( REC അംഗങ്ങൾ) എന്നിവർ സംസാരിച്ചു.
gemscollege.in © Copyright 2019. All Rights Reserved.